കോഴിക്കോട്: നമ്പര്‍ പ്ലേറ്റുകളില്‍ നേതാക്കളുടെ ചിത്രം പതിച്ചും രജിസ്ട്രേഷന് നമ്പര്‍ വിവിധസംഘടനകളുടെ ‘സ്റ്റൈലില്‍’ എഴുതിയും വിലസുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കെതിരേ അധികൃതര്‍ നടപടി തുടങ്ങി.കഴിഞ്ഞ ദിവസം ആര്എസ്എസ്എന്നുവായിക്കുന്ന രീതിയില്‍ നമ്പറുകള്‍ ക്രമീകരിച്ച് എഴുതിയ സ്കൂട്ടര്‍ പിടിച്ചെടുത്ത് നമ്പര്‍ ശരിയാം വിധം എഴുതിപ്പിക്കുകയും പിഴ അടപ്പിക്കുകയും ചെയ്തതായി ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് രാഷ്ട്രദീപികേയാട് പറഞ്ഞു.
നമ്പര്‍ പ്ലേറ്റില്‍ കെ.എല്‍ .52 എം എന്ന് രേഖപ്പെടുത്തുകയും തൊട്ടുചുവടെ ഒറ്റകാഴ്ചയില്‍ ആര്‍എസ്എസ് എന്നുതോന്നും വിധം അക്കങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തവാഹനമാണ് മേട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. 7255 എന്ന നമ്പറാണ് ഇങ്ങനെ പ്രത്യേക ഫോണ്ടില്‍ ആര്‍എസ്എസ് എന്ന് വായിക്കും വിധം രേഖപ്പെടുത്തിയത്. ഇത്തരം വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
ഇങ്ങനെ നമ്പര്‍ േ രഖപ്പെടുത്തുന്ന വാഹനങ്ങള്‍ മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണയതുമുണ്ട്. നമ്പര്‍ പ്ലേറ്റില്‍ രജിസ്ട്രേഷന് നമ്പര്‍ എഴുതേണ്ടതെങ്ങനെയെന്ന പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് ന്യൂജനറേഷന് ഉള്‍പ്പെടെയുള്ളവര്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.
ഇതോടൊപ്പം മേട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വന്ന പരാതി പ്രകാരം മൊബൈലില്‍ സംസാരിച്ച വാഹനമോടിച്ചയാളുടെ ലൈസന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. ബസിലെ യാത്രക്കാരിയുടെ സമയോചിതമായ ഇടപെടലാണ് നിയമലംഘനം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കണ്ണൂര്‍ ചിറക്കുനിയില്‍ നിന്ന് പെരളശ്ശേരി അമ്പലത്തിലേക്ക് യാത്രചെയ്ത കെ.എല്‍ . 58.9097 ശ്രീഹരി ബസിലെ യാത്രക്കാരിയുടെ പരാതിപ്രകാരമാണ് ഡ്രൈവര്‍ പി.നിഖിലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഉത്തരവിട്ടത്.പല തവണ ഡ്രൈവറോട് ഫോണ്‍ വിളിച്ചുകൊണ്ട് ബസ് ഓടിക്കരുത് എന്നു പറഞ്ഞിട്ടും ഡ്രൈവര്‍ കൂട്ടാക്കാതെ അപകടമാം വിധം ഫോണ്‍ വിളിച്ച് നല്ല സ്പീഡില്‍ ഡ്രൈവ് ചെയ്യുകയാണുണ്ടായതെന്നും കണ്ടക്ടറോട് പരാതി പെട്ടപ്പോള്‍ ചിരിച്ച് തള്ളുകയാണ് ചെയ്തതെന്നും ചൂണ്ടികാണിച്ചായിരുന്നുപരാതി.
ഏകദേശം 15 മിനുട്ടോളം ഫോണ്‍ ചെയ്താണ് ഡ്രൈവ് ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതുടര്‍ന്നാണ് ഉത്തരമേഖലാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടപടി എടുത്തത്. മൊബൈലില്‍ ഡ്രൈവര്സംസാരിക്കുന്നതിന്റെചിത്രസഹിതമായിരുന്നു പരാതി എന്നതിനാല്‍ തന്നെ നടപടി എടുക്കുന്നതിന് കാലതാമസവും ഉണ്ടായില്ല.
ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുസമൂഹത്തിന് ഇടപെടാമെന്നും അധികൃതര്‍ അറിയിച്ചു. സമീപകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നീരീക്ഷണം കര്‍ശനമാക്കാനാണ് തീരുമാനം.