അരിന്പൂർ: അപകടത്തിൽ പെട്ട് രണ്ടുമാസത്തിലേറെയായി ഒരു ബൈക്ക്. മോചനം ആവശ്യപ്പെട്ട് ബൈക്കിലിപ്പോൾ നാട്ടുകാരുടെ പ്ലക്കാർഡും. തൃശൂർ -കാഞ്ഞാണി റോഡിലെ കുന്നത്തങ്ങാടി പള്ളിക്കടുത്ത് മനക്കൊടി സെന്റ് ജമ്മാസ് സ്കൂളിന്റെ മുന്പിലാണ് കെ.എൽ. 07 ബി എൽ 9518 എന്ന നന്പറുള്ള ബൈക്ക് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. ഇത് വരെയും ബൈക്ക് അന്വേഷിച്ച് ആരും വന്നിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
അന്തിക്കാട് പോലിസ് സ്റ്റേഷൻ പരിധിയാണെങ്കിലും പോലീസും നടപടി സ്വീകരിച്ചില്ല. ഇതിനെ തുടർന്ന് ബൈക്കിൽ നാട്ടുകാർ ബൈക്കിന്റെ മോ ചനത്തിന് വേണ്ടിയുള്ള പോസ്റ്റർ പതിച്ചിരിക്കുകയാണ്.