വൈപ്പിന്‍: ലൈസന്‍സ്, മാസ്ക്, ഹെല്‍മറ്റ്, ഷര്‍ട്ട് എന്നിവ ഉപയോഗിക്കാതെ വൈപ്പിന്‍ സംസ്ഥാന പാതയില്‍ ബൈക്ക് അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അഭ്യാസിയായ 19 കാരന് പോലീസ് പിടിലായി.
ചെറായി ചക്കാലക്കല്‍ റേച്ചല്‍ സെബാസ്റ്റ്യന്‍ ആണ് പിടിയിലായത്. പോലീസ് സൈബര്‍ സെല്ലാണ് ഈ വൈറല്‍ വീഡിയോ കണ്ടെത്തിയത്.
തുടര്‍ന്ന് മുനമ്പം പോലീസില്‍ വിവരം അറിയിക്കുകയും സിഐ കെ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി യുവാവിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഐപിസി, മോട്ടോര്‍ വാഹന ആക്ട്, കോവിഡ് നിയന്ത്രണ ലംഘനം എന്നിവ ഉള്‍പ്പെടെ ആറോളം വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പട്ടാപ്പകല്‍ നടത്തിയ അഭ്യാസം സുഹൃത്തുക്കളെക്കൊണ്ട് വീഡിയോ എടുപ്പിച്ചശേഷം വൈറലാക്കാന്‍ വേണ്ടി ഇത് സോഷ്യല്‍മീഡിയില്‍ ഷെയര്‍ ചെയ്തതാണ് വിനയായത്.
ഉപയോഗിച്ച ബൈക്കിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍ എന്നിവയെല്ലാം നിയമ വിരുദ്ധമായി മാറ്റം വരുത്തിയിട്ടുമുണ്ട്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പലപ്പോഴും ബൈക്ക് ഓടിച്ച് പരിസരവാസികളെ ശല്യപ്പെടുത്തുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേസെടുത്തശേഷം യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.