പഴയപോലെയല്ല ജീവിതം വളരെ വേഗത്തിലാണ് എന്നാണ് പലരും പറയാറുള്ളത്. മാറുന്ന ലോകവും സാങ്കേതിക വിദ്യയും അതിന്‍പ്രകാരമുള്ള തൊഴിലുമൊക്കെ സമയമില്ല എന്ന അവസ്ഥ പലരിലും സൃഷ്ടിച്ചിട്ടുണ്ട്.
ഐടി പോലുള്ള മേഖലകളിലെ ജീവനക്കാര്‍ ഓഫീസ് സമയത്തിനുമപ്പുറം ജോലി ചെയ്താണത്രെ അത് പൂര്‍ത്തീകരിക്കുന്നത്. പലരും സിനിമാശാലയിലും ട്രെയിനിലുമൊക്കെ ഇരുന്ന് ജോലി ചെയ്യുന്ന കാഴ്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്.
എന്നാല്‍ അടുത്തിടെ ബംഗളൂരുവിലുള്ള ഒരു വിരുതന് അതുക്കുംമേലെ ഒരു പണി ചെയ്തു. സംഗതി വ്യാപകമായി പ്രചരിക്കുകയും ആളെ ആളുകള്‍ തിരയുകയുമുണ്ടായി. എക്സിലെത്തിയ വീഡിയോയയിലാണ് ഈ കാഴ്ചയുള്ളത്.
ദൃശ്യങ്ങളില്‍ ഒരു യുവാവ് സ്കൂട്ടറില്‍ സഞ്ചരിക്കുകയാണ്. എന്നാല്‍ ഇയാള്‍ തന്റെ ലാപ്ടോപ്പ് പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് ഈ യാത്ര ചെയ്യുന്നത്. ഏറ്റവും അപകടകരമായ ഒരു കാര്യമാണിതെന്ന് നെറ്റിസണ് ചൂണ്ടിക്കാട്ടി.
അയാളുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവനെ ബാധിക്കുന്ന ഒന്നാണത്. സംഭവം ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിംഗിനെയും സുരക്ഷിതമായ യാത്രാ ശീലങ്ങളെയും കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായി.
സംഗതി പോലീസിന്റേയും ശ്രദ്ധയിൽപെട്ടു. കൃത്യമായ ലൊക്കേഷന്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഉപയോക്താവിനോട് പോലീസ് ആവശ്യപ്പെട്ടു. വൈകാതെ “ആത്മാര്‍ഥതയുള്ള’ ഈ ജോലിക്കാരന് “പണി മേടിക്കും’…
Bengaluru is not for beginners 😂
— Peak Bengaluru (@peakbengaluru) March 23, 2024
(🎥: @nikil_89) pic.twitter.com/mgtchMDryW