കൊല്ലം: നഗരത്തിലും പരിസരപ്രദേശങ്ങളിലും ബൈക്കുകൾ വേഗതയിലും അമിതശബ്ദത്തിലും മറ്റും നിയമവിരുദ്ധമായി പോകുന്നതിനെതിരെ സിറ്റി പോലീസ് നടപടി ആരംഭിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഡോ.അരുൾ.ആർ.ബി.കൃഷ്ണയുടെ നിർദേശത്തെ തുടർന്നാണ് മൂന്നു ദിവസങ്ങളിലായി സിറ്റിപോലീസ് പരിധിയിൽ പരിശോധന ശക്തമാക്കിയത്.
സൈലൻസർ ഘടിപ്പിക്കാതെ അമിത ശബ്ദത്തിൽ ഓടിച്ച 130 ഓളം ബൈക്കുകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. അവ്യക്തമായ നന്പർ പേള്റ്റുകൾ പ്രദർശിപ്പിച്ച 100 ഓളം വാഹനങ്ങൾക്കെതിരെയും വിവിധസ്റ്റേഷനുകളിലായി പോലീസ് നടപടി സ്വീകരിച്ചു.
ഇത്തരത്തിൽ നിയമവിരുദ്ധമായി ബൈക്കുകളും മറ്റ് വാഹനങ്ങളും ഓടിക്കുന്നവർക്കെതിരെ തുടർന്നുള്ള ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.