മൂവാറ്റുപുഴ: നിയമങ്ങൾ കാറ്റിൽപ്പറത്തി ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്ന യുവാക്കൾക്കും വിദ്യാർഥികൾക്കുമെതിരേ പോലീസ് നടപടി ശക്തമാക്കുന്നു. നഗരത്തിലൂടെ അപകടകരമായ രീതിയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനെതിരേ വ്യാപക പരാതിയുയർന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധനയും മറ്റും കർശനമാക്കുന്നത്.
ഹെൽമെറ്റ് ധരിക്കാതെയും മൂന്നു പേർ വീതവും കയറിയുള്ള വിദ്യാർഥികളുടെ ബൈക്ക് യാത്ര നഗരത്തിൽ പതിവുകാഴ്ചയാണ്. നിരത്തുകളിൽ അഭ്യാസപ്രകടനം നടത്തുകയും മറ്റും ചെയ്ത് അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും ദിനവും വർധിച്ചുവരികയാണ്.
ലൈസൻസില്ലാതെ ബൈക്കോടിക്കുന്ന വിദ്യാർഥികൾക്ക് വാഹനം നൽകുന്ന മാതാപിതാക്കൾക്കെതിരേയും നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്.