എ​ത്ര കണ്ടാലും പ​ഠി​ക്കി​ല്ല! ഓ​ടു​ന്ന ബൈ​ക്കി​ൽ ടൈ​റ്റാ​നി​ക് പോ​സി​ൽ നിന്ന് യു​വാ​വി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​നം; റീ​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ കേ​സെ​ടു​ത്ത് പോ​ലീ​സ്

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്റ്റാ​റാ​കാ​ൻ റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി പ​ണി​വാ​ങ്ങു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വൊ​ന്നു​മി​ല്ല. റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യാ​ലും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ നി​ന്ന് യു​വ​ത​ല​മു​റ പി​ന്മാ​റു​ന്നി​ല്ലെ​ന്ന​ത് പ​ച്ച​യാ​യ സ​ത്യ​മാ​ണ്.

ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​രു യു​വാ​വ് ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​വു​മാ​യി എ​ത്തി. അ​ല്പം വെ​റൈ​റ്റി​ക്കാ​യി ഇ​യാ​ൾ ടൈ​റ്റാ​നി​ക് സി​നി​മ​യി​ലെ പ്ര​ശ​സ്ത​മാ​യ പോ​സി​ൽ കാ​ണി​ക്കു​ന്ന​ത് പോ​ലെ എ​ഴു​നേ​റ്റ് നി​ന്ന് ര​ണ്ട് കൈ​ക​ളും നീ​ട്ടി​യാ​ണ് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​റി​ലാ​ണ് സം​ഭ​വം. അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ യു​വാ​വ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പങ്കിട്ടിരുന്നു. പോ​സ്റ്റ് പങ്കുവച്ചപ്പോൾ കി​ട്ടാ​വു​ന്ന ലൈ​ക്കു​ക​ളു​ടെ​യും ഷെ​യ​റു​ക​ളു​ടെ​യും എ​ണ്ണ​ത്തെ കു​റി​ച്ചെ ഇയാൾ ചി​ന്ദി​ച്ചു​ള്ളൂ. എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​ന് തൊട്ടുപി​ന്നാ​ലെ  ന​ട​പ​ടി​യെ​ടു​ത്ത് പോ​ലീ​സ് രം​ഗ​ത്തെ​ത്തി.

വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം അ​നു​സ​രി​ച്ച് 12,0000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കും വി​ധം വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തിരിക്കുന്നത്. ഉ​ന്നാ​വ് റ​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​മാ​ണ് യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

എ​ന്താ​യാ​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക്  ശി​ക്ഷ ന​ൽ​കി എ​ത്ര​യൊ​ക്കെ പി​ഴ ചു​മ​ത്തി​യെ​ന്ന് പ​റ​ഞ്ഞാ​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ ഒ​ന്നും ത​ന്നെ സം​ഭ​വി​ക്കു​ന്നി​ല്ല. റോ​ഡി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യാ​ൻ വേ​ണ്ടി മാ​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ്ര​ത്യേ​കം പേ​ജു​ക​ൾ ഉ​ണ്ടെ​ന്ന​ത് ത​ന്നെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കി​ട്ടു​ന്ന സ്വീ​കാ​ര്യ​തയെ തു​റ​ന്നു കാ​ണി​ക്കു​ന്നു.

 

 

Related posts

Leave a Comment