പഴയ സ്‌കൂട്ടര്‍ വെച്ച് പുതിയത് എടുത്തുകൊണ്ടുപോയതായി പരാതി. കുമാരപുരം എരിക്കാവ് അമൃതഭവനില്‍ ബിന്ദുവിന്റെ സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്. മകളെ എറണാകുളത്തേക്ക് ബസ് കയറ്റിവിടാനായി എത്തിയ ബിന്ദു കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപത്തായിരുന്നു തന്റെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ പുതിയ സ്‌കൂട്ടറിന്റെ സ്ഥാനത്ത് പഴക്കമുള്ള സ്‌കൂട്ടറായിരുന്നു കണ്ടത്.
ചൊവ്വാഴ്ച ഉച്ചയോടാണ് സംഭവം. ദേശീയപാതയോരത്താണ് ബിന്ദു സ്‌കൂട്ടര്‍ പൂട്ടി വച്ചിരുന്നത്. മകളെ ബസ് കയറ്റി വിടാനായി സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ തന്റെ സ്‌കൂട്ടറെടുക്കുന്നതു ബിന്ദു കണ്ടിരുന്നു. തുടരെ വാഹനങ്ങള്‍ വന്നതിനാല്‍ റോഡ് മുറിച്ച് കടന്ന് സ്‌കൂട്ടറിന് അടുത്തെത്താന്‍ ബിന്ദുവിന് കഴിഞ്ഞില്ല.
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകള്‍ സ്‌കൂട്ടറിലുണ്ടായിരുന്നതായി ബിന്ദു പറയുന്നു. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. ഇതിന് ശേഷമാണ് സമീപത്തെ മറ്റൊരു സ്‌കൂട്ടര്‍ ഇരിക്കുന്നത് കണ്ടത്. ബുധനാഴ്ച രാവിലെ വരെയും ഇതെടുക്കാന്‍ ആരും വന്നില്ല. തുടര്‍ന്ന്, ഹരിപ്പാട് പോലീസ് ഈ വണ്ടി കസ്റ്റിഡിയിലെത്തു. ഒരു ദിവസത്തിന് ശേഷവും വണ്ടി തിരികെ കൊണ്ടുവരാത്ത സാഹചര്യത്തില്‍ മോഷണമായി കരുതി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.