ഗോസ്റ്റ് റൈഡർ എന്ന ഹോളിവുഡ് ചിത്രത്തിൽ ഡ്രൈവർ ഇല്ലാതെ ബൈക്ക് തനിയെ മുൻപോട്ട് പോകുന്നത് എല്ലാവരും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവം ശരിക്കും നടന്നിരിക്കുന്നു. പക്ഷെ പ്രേതത്തിന്റെ ഇടപെടലൊന്നും ഇതിലില്ല. ഫ്രാൻസിലാണ് സംഭവം നടന്നത്. ഒരാൾ ബൈക്കിൽ വരുന്പോൾ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം ബൈക്കിൽ നിന്നും തെറിച്ചു പോയെങ്കിലും ബൈക്ക് മുൻപോട്ടു നീങ്ങി. ഈ റോഡിൽ കൂടി വന്നയൊരാളാണ് ബൈക്ക് തനിയെ നീങ്ങുന്ന ദൃശ്യങ്ങൾ പകർത്തിയത്.
അപകടം നടന്ന സ്ഥലത്തു നിന്നും കുറച്ചു ദൂരെയാണ് ബൈക്ക് ഇടിച്ചു നിന്നത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വൈറലാകുകയായിരുന്നു. ഡ്രൈവർ ഇല്ലാതെ ബൈക്ക് 600 മീറ്റർ വരെ ദൂരെ സഞ്ചരിക്കും എന്നാണ് ബൈക്കിൽ സ്റ്റണ്ട് ചെയുന്നതിൽ പ്രഗത്ഭനായ ജീൻ പിയെർ ഗോയ് പറയുന്നത്.