വൈപ്പിൻ: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. നായരന്പലം തയ്യെഴുത്തു വഴി കോച്ചാംപറന്പിൽ ഇക്ബാലിന്റെ മകൻ റിസ്വാനാ (24)ണ് മരിച്ചത്. അതിരപ്പിള്ളി റോഡിൽ ഇന്നലെയായിരുന്നു അപകടം. മൊബൈൽ ഫോണ്‍ ടെക്നീഷ്യനായ റിസ്വാൻ പ്രളയക്കെടുതി അനുഭവിച്ചവർക്ക് സഹായവുമായി ദുരന്തമുഖത്ത് സജീവമായിരുന്നു.
പ്രളയത്തിൽ തകർന്ന വയനാട് മേഖലയിലേക്ക് 10 ടണ്‍ സാധനങ്ങളാണ് കഴിഞ്ഞ മാസം റിസ്വാനും സുഹൃത്തുക്കളും ചേർന്ന് എത്തിച്ചത്. റിസ്വാനും സുഹൃത്തുക്കളായ ജെറി, എബി, ഇമ്മാനുവൽ, അബിൻ, അർജുൻ ബാബു, സൽമാൻ, സഫ്വാൻ, ടോണി ജോഷ്, ജനിഫർ എന്നിവരുൾപ്പെടുന്ന സൗഹൃദക്കൂട്ടായ്മ എടവനക്കാട് യൂണിയൻ ബാങ്കിന്റെ പരിസരത്ത് തന്പടിച്ച് പലരിൽ നിന്നായി ശേഖരിച്ച സാധനങ്ങൾ ലോറിയിൽ കയറ്റി വയനാട്ടിലെത്തിക്കുകയായിരുന്നു. അമ്മ: ഷാഹിദ, സഹോദരങ്ങൾ: റിയാസ്, റിസീൻ, റിനീഷ്.