മയ്യിൽ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിക്ക് നടുറോഡിൽ മർദനം.
മയ്യിൽ പഞ്ചായത്ത് പരിധിയിലാണ് സംഭവം. ഭർത്താവാണ് 31 കാരിയായ യുവതിയെ പെരുമാറിയത്.
2011ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, അടുത്തിടെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ബന്ധുവായ കാമുകനോടൊപ്പമാണ് യുവതി താമസമെന്ന് പറയുന്നു.
മക്കൾ ഭർത്താവിനോടൊപ്പമാണ്. കഴിഞ്ഞ ദിവസം കാറിൽ കാമുകനോടൊപ്പം കറങ്ങുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തിയ ഭർത്താവ് തടയുകയും ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു.