പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിന് പിതാവിന് കിട്ടിയത് എട്ടിന്റെ പണി. ഒഡീഷയിലാണ് സംഭവം. ഭൂവനേശ്വറിന് സമീപമുള്ള ബരാംഗ് എന്ന സ്ഥലത്താണ് കുട്ടി ബൈക്ക് ഓടിച്ചത്. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പിടികൂടിയ ട്രാഫിക് പോലീസ് രേഖകൾ പരിശോധിക്കുമ്പോഴാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിയുന്നത്.
ഇവർ കുട്ടിയെ ട്രാഫിക് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുകയും ചെയ്തു. 26,000 രൂപയാണ് ഇവർ പിഴ തുകയായി വിധിച്ചത്. പോലീസ് ബൈക്ക് കണ്ടുകെട്ടുകയും ചെയ്തു.