ബൈക്ക് വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ സമ്മതമില്ലാതെ വീട് വില്‍ക്കാനൊരുങ്ങി പതിനെട്ടുവയസുകാരന്‍. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം.
പാരമ്പര്യമായി ലഭിച്ച ഏകദേശം 1 മില്യണ്‍ യുവാന്‍ വിലവരുന്ന വസ്തു പകുതി വിലയ്ക്കായാണ് വിറ്റത്.
തുടർന്ന് സിയാവുവയും വസ്തു വിൽപനക്കാരും തമ്മിലുള്ള ഇടപാടിന്‍റെ പേപ്പറുകള്‍ കോടതി പരിശോധിച്ചതിന് ശേഷം വില്‍പന റദ്ദാക്കുകയും അന്യായമാണെന്ന് കണ്ടെത്തുകയും ചെയ്തു.
ബൈക്ക് വാങ്ങാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെയാണ് മുത്തച്ഛനില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്ത് വില്‍ക്കാന്‍ ഇയാള്‍ തീരുമാനിച്ചത്. പിന്നാലെ മാതാപിതാക്കളെ അറിയിക്കാതെ വസ്തു വില്‍പനക്കാരെ ഇയാൾ സമീപിച്ചു.
ഇടപാടിനെക്കുറിച്ചറിഞ്ഞ സിയാവുവയുടെ അമ്മ വസ്തു വില്‍ക്കാന്‍ ഏല്‍പ്പിച്ച ഇടനിലക്കാരെ സമീപിക്കുകയും ഇടപാട് റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വില്പന റദ്ദാക്കാന്‍ അവർ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നിയമനടപടി സ്വീകരിച്ചു.
തുടര്‍ന്ന് സിയാവുവിന് വസ്തുവിന്‍റെ വിപണിമൂല്യത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും വസ്തു വാങ്ങാനെത്തിയവര്‍ കബിളിപ്പിച്ച് വളരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയായിരുന്നെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.