ഷാരൂഖ് ഖാന്റെ മകൾ സുഹാന മുന്പും വേഷത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. മുത്തശിക്കും അമ്മയ്ക്കുമൊപ്പം സുഹാന നിൽക്കുന്ന ചിത്രത്തിൽ സുഹാന ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചത് മുന്പ് സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിരുന്നു.
സുഹാന ബിക്കിനി വേഷത്തിൽ നിൽക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രകോപനത്തിനു വഴിതെളിച്ചത്. ബന്ധുക്കളോടൊപ്പം സുഹാന ബിക്കിനി ധരിച്ച് ബീച്ചിൽനില്ക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ചിത്രത്തെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ചിലർ ഇന്ത്യൻ സംസ്കാരത്തെപ്പറ്റി ഓർമ്മിപ്പിക്കുന്നു. മറ്റു ചിലർ സുഹാനയെ കുറിച്ചോർത്തു ലജ്ജിക്കുന്നെന്ന് അഭിപ്രായപ്പെട്ടു. അവധിക്കാലം ചെലവഴിക്കാനായി ഷാരുഖും കുടുംബവും ഇപ്പോൾ ഫ്രാൻസിലാണ്.