ന്യൂഡൽഹി: രാജസ്ഥാന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ പ്രശസ്തമായ ബിക്കാനേര് ഹൗസ് കണ്ടുകെട്ടാൻ കോടതി ഉത്തരവ്. സ്വകാര്യ കമ്പനിക്ക് 50 ലക്ഷം രൂപ നല്കാത്തതിനെത്തുടര്ന്നാണ് നടപടി.
ചിത്രപ്രദര്ശനങ്ങളും, സാംസ്കാരിക പരിപാടികളുമായി ഡൽഹിയിലെ ബിക്കാനേര് ഹൗസ് ആഴ്ചയില് ഏഴു ദിവസവും സജീവമാണ്.
രാജസ്ഥാനിലെ ബിക്കാനേർ രാജകുടുംബത്തിന്റെ കൊട്ടാരമായി 1929ലാണ് ബിക്കാനേർ ഹൗസ് പണികഴിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം വര്ഷങ്ങള് പിന്നിട്ടപ്പോള് രാജ്യതലസ്ഥാനത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായി ബിക്കാനേര് ഹൗസ് മാറി. ഇന്നലെയാണ് ബിക്കാനേർ ഹൗസിന് മുന്നില് പാട്യാല ഹൗസ് കോടതി നോട്ടീസ് പതിപ്പിച്ചത്.
ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കും. ഡൽഹിയിലെ ഹിമാചല് ഭവൻ അടുത്തിടെ ഹിമാചല് ഹൈക്കോടതി കണ്ടുകെട്ടിയിരുന്നു. സ്വകാര്യ കമ്പനിക്ക് 150 കോടി രൂപ തിരിച്ചു നല്കാത്തതിനെത്തുടര്ന്നായിരുന്നു നടപടി.