കഴക്കൂട്ടം : ഇന്നലെ പുലര്‍ച്ചെ എംസി റോഡിൽ കുളനട ജംഗ്ഷനിൽ കൊറിയർ വാഹനവും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുളത്തൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു.
കൂടെ യാത്രചെയ്യുകയായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുളത്തൂർ സ്റ്റേഷൻ കടവിനു സമീപം പുളിമൂട് വിളയിൽ വീട്ടിൽ സുമിത്ര പ്രവീൺ (28)ആണ് മരിച്ചത്.
ബൈക്കോടിച്ചിരുന്ന നെടുമങ്ങാട് തൊളിക്കോട് എൻ.എം.മൻസിലിൽ അൻസിൽ (24) ഗുരുതരപരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചിത്സയിലാണ്.
എന്നാൽ സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. എംസി റോഡില്‍ കുളനട ജംഗ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് അപകടം.
പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിലാണ് അപകടം. ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടിയും അടൂര്‍ ഭാഗത്തുനിന്ന് എതിരെ വന്ന ബൈക്കുമായി കൂട്ടി ഇടിച്ചാണ് അപകടം.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുമിത്രയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
യുവതിയുടെ വീട്ടുകാര്‍ക്ക് അപരിചിതനാണ് ഒപ്പമുണ്ടായിരുന്ന യുവാവ് എന്നു പറയുന്നു. പുലര്‍ച്ചെ യുവാവുമായി പോയതില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. ഒരു കുട്ടിയുടെ മാതാവ് കൂടിയാണ് സുമിത്ര.