മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന പ്രഖ്യാപനത്തെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ബിലാൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്.
തിരക്കഥയിൽ നൂറ് ശതമാനം സംതൃപ്തി ലഭിച്ചാൽ മാത്രമേ ചിത്രത്തിന്റെ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ബിലാലിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചത്.
2019ൽ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികൾ പൂർത്തിയാകുന്നതേയുള്ളു. മാത്രമല്ല തിരക്കഥയിൽ നൂറ് ശതമാനം ലഭിച്ചാൽ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളു. അമൽ നീരദ് പറഞ്ഞു.