ന്യൂഡൽഹി: ആധാർ സുരക്ഷിതമാണെന്നും സ്വകാര്യത ലംഘനം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അസ്ഥാനത്താണെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോക ബാങ്കുമായി സഹകരിച്ചു മറ്റു രാജ്യങ്ങളിലും ആധാറിനു സമാനമായ പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആധാർ മാതൃകയിലുള്ള പദ്ധതി നടപ്പാക്കാൻ സഹായം അഭ്യർഥിച്ച് ഇന്ത്യയുടെ ഒരു അയൽ രാജ്യം ഡൽഹിയിലെത്തിയത് പദ്ധതിയുടെ വിജയം സൂചിപ്പിക്കുന്നുവെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.