നെല്ലൂർ: ഒറ്റ ബൾബ് മാത്രമുള്ള വീട്ടിൽ ലഭിച്ചത് 8.73 ലക്ഷം രൂപയുടെ വൈദ്യുതി ബില്ല്. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലാണ് സംഭവം.
കർഷകനായ വെഗുരു രവീന്ദറിനാണ് ഞെട്ടിക്കുന്ന ബില്ല് ലഭിച്ചത്. അടുത്തിടെയാണ് ഇദ്ദേഹം വീട് നിർമിച്ചത്. വൈദ്യുത മീറ്ററും ഒരു ബൾബും മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ജനുവരിയിൽ 85 രൂപയുടെയും ഫെബ്രുവരിയിൽ 87 രൂപയുടെയും ബില്ലാണ് ഇദ്ദേഹത്തിനു ലഭിച്ചത്. എന്നാൽ മാർച്ച് മാസത്തിലെ വൈദ്യുത ഉപയോഗത്തിന്േറതായി ലഭിച്ച ബില്ലാണ് വെഗുരു രവീന്ദറിന്റെ കണ്ണുതള്ളിച്ചത്. 1,26,517 യൂണിറ്റ് വൈദ്യുതി ഇദ്ദേഹത്തിന്റെ വീട്ടിൽ ഉപയോഗിച്ചതായും 8.73 ലക്ഷം രൂപ അടയ്ക്കണമെന്നും ബില്ലിൽ കാണിക്കുന്നു.
ബില്ലുമായി ഇദ്ദേഹം വൈദ്യുതി ഓഫീസിൽ എത്തിയെങ്കിലും ഇവർ കൈയൊഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാനാണ് ഇവിടെനിന്ന് രവീന്ദറിനു നിർദേശം ലഭിച്ചത്.