മുഖ്യമന്ത്രിയുടെ ഒരു മാസത്തെ ചെലവിന്റെ കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്ത്. പ്രളയം തകര്‍ത്ത കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതിഥി സത്ക്കാരത്തിനായി ഒരുവര്‍ഷം 3,75,000 രൂപയാണ് ഉപയോഗിച്ചത്. കൊച്ചി സ്വദേശി എസ്.ധനരാജ് നല്കിയ വിവരാവകാശ അപേക്ഷകള്‍ക്കുള്ള മറുപടിയായി പുറത്തു വന്നിരിക്കുന്ന കണക്കുകളാണിവ.
കഴിഞ്ഞ വര്‍ഷം 3,75,000 രൂപയാണ് മുഖ്യമന്ത്രി ആതിഥേയത്വം വഹിച്ച ചായസല്ക്കാരങ്ങള്ക്കായി ചെലവഴിച്ചത്. എന്നാല്‍ 2016ല്‍ 1,20,000 രൂപയാണ് ചെലവഴിച്ചത്. 2017ല്‍ 2,63,617 രൂപ ചെലവഴിച്ചതായും വിവരാവകാശ രേഖകള്‍ പറയുന്നു. ചെറുകടികള്‍ വാങ്ങാന്‍ മാത്രം ഒരു മാസം മുഖ്യമന്ത്രിയുടെ ഓഫിസ് 36,000 രൂപയിലധികമാണ് ചെലവഴിക്കുന്നത്. സെക്രട്ടേറിയറ്റിലെ കന്റീനില്‍ നിന്നാണ് ഓഫിസിലേക്കുള്ള ചായയും ചെറുകടികളും വരുത്തുന്നത്.