കോലഴി: വാട്ടർ കണക്്ഷൻ കട്ട് ചെയ്തതിനെ തുടർന്ന് പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ സർക്കാർ ഓഫീസുകൾ.കോലഴിയിലുള്ള എക്സൈസ് ഓഫീസടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വാട്ടർ കണക്്ഷനാണ് കഴിഞ്ഞ ദിവസം കട്ട് ചെയ്തത്.
ഇതോടെ എക്സൈസുകാർ ജീപ്പിലാണ് ആവശ്യത്തിന് വെള്ളമെത്തിക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതിയിലുള്ളതാണ് കെട്ടിടം. കുടിശിക വരുത്തിയതിനാലാണ് വാട്ടർ കണക്്ഷൻ കട്ട് ചെയ്തതെന്ന് വാട്ടർ അഥോറിറ്റി അധികൃതർ പറഞ്ഞു.