രജനികാന്ത്-എ.ആർ. മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദർബാറിൽ അഭിനയിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഹോളിവുഡ് നടൻ ബിൽ ഡ്യൂക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. നയൻ താരയാണ് സിനിമയിലെ നായിക.
എനിക്ക് തമിഴ് സംസാരിക്കുവാൻ അറിയില്ലെന്നും എന്നാൽ രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കിൽ നയൻതാരയുടെ അമ്മാവനായിട്ടോ അഭിനയിക്കാൻ സാധിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.