ന്യൂഡൽഹി: ലോകത്തെ ശതകോടീശ്വരന്മാരിൽ ആദ്യ പത്തില്‍ ഇന്ത്യക്കാരനായ മുകേഷ് അംബാനി ഇടം നേടി. 8,340 കോടി ഡോളർ ആസ്തിയുള്ള ഇദ്ദേഹം ലോക റാങ്കിംഗിൽ ഒന്‍പതാം സ്ഥാനത്താണ്.
ലോകത്തിലെ സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് എം.എ. യൂസഫലി ( 530 കോടി ഡോളർ) ആണ്. ലോക റാങ്കിംഗില്‍ 497ാമതാണ് യൂസഫലിയുടെ സ്ഥാനം. 24ാം സ്ഥാനത്താണ് ദൗതം അദാനിയുളളത്.
ആഗോളതലത്തില്‍ 2640 ശതകോടീശ്വരന്മാരെ ഉള്‍പ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നത്. ബെര്‍ണാഡ് അര്‍ണോള്‍ഡാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
ലൂയി വിറ്റൻ-സെഫോറ ഫാഷൻ ആഢംബര ബ്രാൻഡുകളുടെ ഉടമയാണ് ബെര്‍ണാഡ്. 21,100 കോടി ഡോളറാണ് ആസ്തി. ടെസ് ല സഹസ്ഥാപകനായ ഇലോണ്‍ മസ്ക് രണ്ടാംതും (18,000 കോടി) ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (11,400കോടി ) മൂന്നാമതുമെത്തി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയിലെ മൂന്നില്‍ രണ്ട് ശതമാനം പേരുടെ സമ്പത്തിലും കാര്യമായ കുറവ് വന്നു. ജെഫ് ബെസോസിനും ഇലോണ്‍ മസ്കുമാണ് സമ്പത്തില്‍ ഏറ്റവുമധികം കുറവ് വന്നിട്ടുള്ളവരില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
എം.എ. യൂസഫലിക്കു പുറമെ ക്രിസ് ഗോപാല കൃഷ്ണന്, രവി പിള്ള, സണ്ണി വര്‍ക്കി, ജോയ് ആലുക്കാസ്, ഡോം ഷംസീര്‍ വയലില്‍. ബൈജു രവീന്ദ്രന് എന്നീ മലയാളികളും ഫോബ്സ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.