അ​​ധി​​ക​​മാ​​രും ത​​യാ​​റാ​​കാ​​ത്ത ശ്ര​​മ​​ക​​ര​​മാ​​യ ദൗത്യം! പത്തുമാസം, 3262 പേ​​പ്പ​​റുകൾ, 48 പേ​​ന​​കൾ; സമ്പൂ​ർ​ണ ബൈ​ബി​ൾ പ​ക​ർ​ത്തിയെഴു​തി വീ​ട്ട​മ്മ; ജ​​നു​​വ​​രി ഒ​​ന്നി​​നു തു​​ട​​ങ്ങി​​യ ല​​ക്ഷ്യം ന​​വം​​ബ​​ർ 30നു ​​പൂ​​ർ​​ത്തി​​യാ​​യി

നെ​​ടും​​കു​​ന്നം: സ​​ന്പൂ​​ർ​​ണ ബൈ​​ബി​​ൾ പ​​ക​​ർ​​ത്തിയെഴു​​തി വീ​​ട്ട​​മ്മ ശ്ര​​ദ്ധേ​​യ​​യാ​​യി. നെ​​ടും​​കു​​ന്നം സെ​​ന്‍റ് ജോ​​ണ്‍​സ് ദി ​​ബാ​​പ്റ്റി​​സ്റ്റ് ഫൊ​​റോ​​ന പ​​ള്ളി ഇ​​ട​​വ​​കാം​​ഗം പു​​ളി​​ക്ക​​ൽ ബി​​ൻ​​സി ബി​​നോ​​ദാ​​ണ് സ​​ന്പൂ​​ർ​​ണ ബൈ​​ബി​​ൾ പ​​ക​​ർ​​ത്തി എ​​ഴു​​തി ശ്ര​​ദ്ധേ​​യ​​യാ​​യി​​രി​​ക്കു​​ന്ന​​ത്.

വ​​ച​​ന​​പ്ര​​ഘോ​​ഷ​​ക​​ൻ ഫാ. ​​ഡാ​​നി​​യേ​​ൽ പൂ​​വ​​ണ്ണ​​ത്തി​​ലി​​ന്‍റെ വ​​ച​​ന​​ധ്യാ​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​തി​​ലൂ​​ടെ ല​​ഭി​​ച്ച ആ​​ത്മീ​​യ ഉ​​ൾ​​വി​​ളി​​യാ​​ണ് അ​​ധി​​ക​​മാ​​രും ത​​യാ​​റാ​​കാ​​ത്ത ശ്ര​​മ​​ക​​ര​​മാ​​യ ദൗ​​ത്യ​​ത്തി​​നു പ്ര​​ചോ​​ദ​​ന​​മാ​​യ​​തെ​​ന്ന് ബി​​ൻ​​സി പ​​റ​​യു​​ന്നു.

ധ്യാ​​ന​​ത്തി​​നു​​ശേ​​ഷം ബൈ​​ബി​​ൾ ര​​ണ്ടാ​​വ​​ർ​​ത്തി മു​​ഴു​​വ​​ൻ വാ​​യി​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ഴേ​​ക്കും ഇ​​തു പ​​ക​​ർ​​ത്തി എ​​ഴു​​ത​​ണ​​മെ​​ന്ന പ്ര​​ചോ​​ദ​​ന​​മു​​ണ്ടാ​​യി. ഒ​​ന്പ​​തു മാ​​സം കൊ​​ണ്ടാ​​ണ് ബൈ​​ബി​​ളി​​ലെ ഉ​​ത്പ​​ത്തി മു​​ത​​ൽ വെ​​ളി​​പാ​​ടു വ​​രെ​​യു​​ള്ള പു​​സ്ത​​ക​​ങ്ങ​​ൾ പ​​ക​​ർ​​ത്തി എ​​ഴു​​തി​​യ​​ത്.

ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി ഒ​​ന്നി​​നു തു​​ട​​ങ്ങി​​യ ല​​ക്ഷ്യം ന​​വം​​ബ​​ർ 30നു ​​പൂ​​ർ​​ത്തി​​യാ​​യി.

പി​​ഒ​​സി ബൈ​​ബി​​ളി​​ന്‍റെ ആ​​ദ്യ താ​​ളു മു​​ത​​ൽ എ​​ഡി​​റ്റോ​​റി​​യ​​ൽ ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ൾ, പ്ര​​സ്താ​​വ​​ന, ഉ​​ള്ള​​ട​​ക്കം, ബൈ​​ബി​​ളി​​ലെ പു​​സ്ത​​ക​​ങ്ങ​​ളും സം​​ക്ഷേ​​പ സം​​ജ്ഞ​​ക​​ളും ആ​​മു​​ഖം എ​​ന്നി​​വ​​യെ​​ല്ലാം ക്ര​​മ​​പ്ര​​കാ​​രം എ​​ഴു​​തി അ​​വ​​സാ​​ന പു​​റ​​ത്തി​​ലെ അ​​ള​​വു​​ക​​ൾ പ്ര​​തി​​പാ​​ദി​​ക്കു​​ന്ന ഭാ​​ഗം വ​​രെ​​യും ചേ​​ർ​​ത്തു.

പു​​തി​​യ നി​​യ​​മം മാ​​ത്രം എ​​ഴു​​താ​​നാ​​യി​​രു​​ന്നു ആ​​ദ്യം ല​​ക്ഷ്യ​​മി​​ട്ട​​ത്. മൂ​​ന്നു മാ​​സം കൊ​​ണ്ട് അ​​തു​​പൂ​​ർ​​ത്തി​​യാ​​യി. തു​​ട​​ർ​​ന്നു പ​​ഴ​​യ​​നി​​യ​​മ​​വും എ​​ഴു​​തു​​ക​​യാ​​യി​​രു​​ന്നു.

ദി​​വ​​സേ​​ന എ​​ട്ടു മ​​ണി​​ക്കൂ​​ർ വ​​രെ എ​​ഴു​​ത്തി​​നു ചെ​​ല​​വ​​ഴി​​ച്ചു. കാ​​ൽ​​തെ​​റ്റി വീ​​ണു പ​​രി​​ക്കേ​​റ്റ​​തി​​നാ​​ൽ ര​​ണ്ടു മാ​​സം എ​​ഴു​​ത്തു​​മു​​ട​​ങ്ങി.

കൈ​​യെ​​ഴു​​ത്തുപ്ര​​തി​​ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ എ ​​ഫോ​​ർ സൈ​​സ് വ​​ലി​​പ്പ​​ത്തി​​ലു​​ള്ള 3262 പേ​​പ്പ​​റും 48 പേ​​ന​​യും വേ​​ണ്ടി​​വ​​ന്നു. 21 സെ​​ന്‍റീ​​മീ​​റ്റ​​ർ ഉ​​യ​​ര​​വു​​മു​​ണ്ട്.

സ​​ണ്‍​ഡേ​​സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യാ​​യ ബി​​ൻ​​സി നെ​​ടും​​കു​​ന്നം ഫൊ​​റോ​​നാ കൗ​​ണ്‍​സി​​ലം​​ഗം, കു​​ടും​​ബ കൂ​​ട്ടാ​​യ്മ കോ ​-​ഓ​​ർ​​ഡി​​നേ​​റ്റ​​ർ, കാ​​ർ​​പ്പ് കൗ​​ണ്‍​സി​​ലം​​ഗം എ​​ന്നീ നി​​ല​​ക​ളി​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു.

ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് അ​​ഞ്ചു പ​​ങ്കി​​ലി​​നു കൈ​​മാ​​റി​​യ കൈ​​യെ​​ഴു​​ത്തു പ്ര​​തി നാ​​ളെ നെ​​ടും​​കു​​ന്നം ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും.

റി​​ട്ട​. എ​​യ​​ർ​​ഫോ​​ഴ്​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ഭ​​ർ​​ത്താ​​വ് ബി​​നോ​​ദി​​ന്‍റെ പ്രോ​​ത്സാ​​ഹ​​നം ല​​ക്ഷ്യ​​പൂ​​ർ​​ത്തീ​​ക​​ര​​ണ​​ത്തി​​ന് ഏ​​റെ സ​​ഹാ​​യ​​ക​​മാ​​യ​​താ​​യി ബി​​ൻ​​സി പ​​റ​​ഞ്ഞു. ഏ​​ക​​മ​​ക​​ൻ. ജൂ​​വ​​ൽ (ന്യൂ​​സി​​ലാ​​ൻ​​ഡ്).

Related posts

Leave a Comment