പനചെല് തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ബിൻസിയെ കെട്ടിക്കൊണ്ട് വന്നതാണെന്ന് ജോമോൻ.
ജോജി സിനിമയിൽ ജോമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജിന്റെ കുറിപ്പ് വൈറലാകുന്നു.
ഫഹദിനും ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ബാബുരാജിന്റെ രസകരമായ ഈ കുറിപ്പ്:
ബാബുരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്
ബിൻസി …പനചെല് തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ ,
വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ്. ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി.
എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..
ഇപ്പൊ അവസാനം എന്തായി ….സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി. എന്റെ അനിയൻ പാവമാണ് , മകൻ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല ….