കൊച്ചി: ശബരിമല ദർശനത്തിന് പുറപ്പെട്ട ബിന്ദു അമ്മിണിയെ കൊച്ചിയിൽ തടഞ്ഞു. ഇവർക്കു നേരെ മുളകുപൊടി സ്പ്രേ ചെയ്തതായും ആരോപണം. സ്ഥലത്ത് ഇപ്പോൾ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൊച്ചി കമ്മീഷണർ ഓഫീസിനു മുന്നിലാണ് സംഭവം.
ബിജെപി പ്രവർത്തകരാണ് തനിക്കുനേരെ ആക്രമണം നടത്തിയതെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു. ബിന്ദുവിനെ ഇപ്പോൾ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുളകുപൊടി സ്പ്രേ ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, ശബരിമലയിലേക്ക് പുറപ്പെട്ട തൃപ്തി ദേശായി ഉൾപ്പെടുന്ന സംഘത്തെ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് എത്തിച്ചുവെന്നാണ് വിവരം. ചൊവ്വാഴ്ച പുലർച്ചെയാണ് തൃപ്തിയും അഞ്ചുപേർ അടങ്ങുന്ന വനിതാ സംഘവും നെടുന്പാശേരിയിലെത്തിയത്.
മുളകു സ്പ്രേ അടിച്ചത് ഹിന്ദു ഹെൽപ് ലൈൻ നേതാവ്
കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കു നേരെ മുളകു സ്പ്രേ അടിച്ചത് ഹിന്ദു ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീനാഥ്. ആക്രമണത്തിനു പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രതിഷേധക്കാർ ബിന്ദു അമ്മിണിക്കു നേരെ മുളകു സ്പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടു. ആക്രമണത്തിനിരയായ ബിന്ദു അമ്മിണി ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശബരിമലയിലേക്കു പോകാൻ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.