കോട്ടയം: ബിന്ദു അമ്മിണി കോട്ടയത്ത് എത്തി. ഇന്നു രാവിലെയാണ് കോട്ടയം തിരുനക്കര ടാക്സി സ്റ്റാൻഡിൽ ബിന്ദു അമ്മിണി എത്തിയത്. ഇവർ ശബരിമലയ്ക്കു പോകാനാണ് കോട്ടയത്ത് എത്തിയതെന്ന് ആഭ്യുഹം പരന്നതോടെ നിരവധി പേർ തിരുനക്കര സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലുമായി തടിച്ചുകൂടി. ഇതോടെ ആക്രമണ സാധ്യത മുന്നിൽ കണ്ട വെസ്റ്റ് എസ്ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ക്യാന്പ് ചെയ്തു.
എന്നാൽ ബിന്ദു അമ്മിണി കോട്ടയത്ത് എത്തിയത് ഏറ്റുമാനൂരിലെ ഒരു പോക്സോ കേസുമായി ബന്ധപ്പെട്ട് ഉൗട്ടി ലോഡ്ജിൽ ചേരുന്ന പ്രതിഷേധ യോഗത്തിൽ പങ്കെടുക്കുന്നതിനായിട്ടാണെന്ന് വെസ്റ്റ് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി രണ്ടിനു വീണ്ടും ശബരിമല ദർശനം നടത്തുമെന്നു ബിന്ദു അമ്മിണി പറഞ്ഞിരുന്നു.
തന്റെ നിഴലിനെ പോലും മന്ത്രി ബാലന് ഭയമാണെന്ന് ബിന്ദു അമ്മിണി
കോട്ടയം: മന്ത്രി എ.ക.ബാലനെതിരേ രൂക്ഷവിമർശനവുമായി ബിന്ദു അമ്മിണി രംഗത്ത്. തന്റെ നിഴലിനെ പോലും മന്ത്രിക്ക് ഭയമാണ്. താൻ മന്ത്രിയുടെ ഓഫീസിൽ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നത് ഭയം കൊണ്ടാകുമെന്നും അവർ പറഞ്ഞു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുന്ന സംസ്ഥാന സർക്കാരിനെതിരേ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
അടുത്തിടെ ശബരിമല ദർശനത്തിന് സംരക്ഷണം തേടി പോലീസിനെ സമീപിച്ച ബിന്ദു അമ്മിണിക്കെതിരേ ആചാര സംരക്ഷകർ മുളക് സ്പ്രേ ചെയ്ത സംഭവം വിവാദമായിരുന്നു. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.