പേരൂർക്കട: എടിഎമ്മിൽ നിന്ന് ലഭിച്ച പണം യുവതി പേരൂർക്കട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.സ്റ്റേഷൻഅധികൃതർ ബാങ്ക് മാനേജറുമായി ബന്ധപ്പെട്ട് പണം ബാങ്കിലേൽപ്പിച്ചു.
ഇന്നലെ രാവിലെ ഊളമ്പാറ എച്ച്എൽഎല്ലിനു സമീപത്തെ എടിഎമ്മിൽ നിന്നാണ് നെടുമങ്ങാട് സ്വദേശിനി ബിന്ദു (45) വിന് 20, 000 രൂപ ലഭിച്ചത്.
നേരത്തെ ഇതേ എടിഎമ്മിൽ ഇടപാട് നടത്തിയ തിരുവനന്തപുരം സ്വദേശി സതീഷ് കുമാറിന്റെ തായിരുന്നു പണം. ഇദ്ദേഹം ഇടപാടു നടത്തുന്നതിനിടെ പണം പിൻവലിക്കപ്പെട്ടതായി മെസേജ് വന്നുവെങ്കിലും തുക ലഭിച്ചിരുന്നില്ല.
ബാങ്ക് തുറക്കുന്ന സമയത്ത് അധികൃതർക്ക് പരാതി നൽകാനിരിക്കുകയായിരുന്നു സതീഷ്. സ്റ്റേഷനിൽ ലഭിച്ച പണം സിഐ സജികുമാർ, എസ്ഐമാരായ സന്ദീപ്, രാജേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ജിഡി ചാർജ് പ്രവീൺ ബാങ്ക് മാനേജർ രാഖിക്ക് കൈമാറുകയായിരുന്നു. ഇവർ തുടർനടപടികൾക്ക് ശേഷം തുക ഉടമയ്ക്ക് കൈമാറി.