കൊച്ചി: ശബരിമലയിൽ യുവതി പ്രവേശം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി.പോലീസുകാർ കാവൽ നിൽക്കുന്ന ഗേറ്റ് വഴി യുവതികൾ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ലെന്നും നിരീക്ഷക സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ റിപ്പോർട്ടിൽ പറയുന്നു.
കൊടിമരത്തിനടുത്ത് കൂടി ശ്രീകോവിലിന് മുന്നിലേക്ക് കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണെന്നും സമിതി റിപ്പോർട്ടിൽ വിമർശിക്കുന്നു.