കാലിടറി നില്ക്കുന്ന പാര്‍ട്ടിക്ക് പുനര്‍ജീവന്‍ നല്‍കാന്‍ ഇന്നലെകളുടെ പാഠം ഉള്‍ക്കൊണ്ട് നേതൃത്വം നല്‍കുമെന്ന് ബിന്ദുകൃഷ്ണ

klm-bindhuകൊല്ലം: ജില്ലയില്‍ നഷ്ടപ്പെട്ട പ്രതാപകാലം വീണ്ടെടുക്കുന്നതോടൊപ്പം കാലിടറി നില്ക്കുന്ന പാര്‍ട്ടിക്ക് പുനര്‍ജീവന്‍ നല്‍കുകയാണ് പ്രഥമ ലക്ഷ്യമെന്ന് പുതിയതായി ചുമതലയേറ്റ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.കൊല്ലം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. ഇന്നലെകളുടെ പാഠം ഉള്‍ക്കൊണ്ട് മുതിര്‍ന്ന നേതാക്കളുടെ അനുഭവ സമ്പത്ത് പാഠമാക്കി ഇന്നത്തെവിഷയങ്ങള്‍ എല്ലാവരുമായി കൂടിയാലോചിച്ച് മാതൃകാപരമായി പരിഹരിക്കുന്നതോടൊപ്പം നാളെക്കുവേണ്ടി നേതൃത്വം നല്‍കുകയെന്നതാണ് പ്രധാന കര്‍ത്തവ്യമെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം മേനി കൊയ്‌തെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായവും നിലപാടും ഉയര്‍ന്നുവരുന്നത് ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വാഭാവികമാണ്. ഗാന്ധിജിയും നെഹ്രുവുംആശയപരമായി പലകാര്യങ്ങളിലും വ്യത്യസ്ത നിലപാടു സ്വീകരിച്ചിരുന്നുവെങ്കിലും തീരുമാനം ഏകകണഠമായിരുന്നു. എല്ലാ പ്രവര്‍ത്തകരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും.

കേന്ദ്രത്തില്‍ ബിജെപിയുടെ ജനവിരുദ്ധ നിലപാടുകളും സംസ്ഥാനത്ത് സിപിഎമ്മിന്റെ നിഷ്‌ക്രിയ ഭരണവും സ്വജനപക്ഷപാതവും തുറന്നുകാട്ടേണ്ടത് കോണ്‍ഗ്രസാണ്. പാരിസ്ഥിതി, ശുദ്ധജലം, ടൂറിസം സംരക്ഷണം തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങളിലും ആഴത്തിത്തിലിടപെടുന്നതോടൊപ്പംകയര്‍, കശുവണ്ടി, കര്‍ഷക ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിന്ദു പറഞ്ഞു.പൊതുരാഷ്ട്രീയത്തില്‍ നിന്നും യുവാക്കള്‍ വിട്ടുനില്‍ക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചെറുപ്പക്കാരെയും സ്ത്രീകളെയും പാര്‍ട്ടിയില്ലേക്ക് കൊണ്ടുവരാനുള്ള കര്‍മ്മ പരിപാടിക്ക് രൂപം നല്‍കും. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്ന നടപടി അങ്ങേയറ്റും അപലനീയമാണ്.

ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി അംഗീകരിക്കാനാകില്ല. കോടതികളുടെ മറ്റു കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ വിഷയത്തില്‍ ചാമ്പ്യന്‍ റോളായിരുന്നു പിണറായി സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നതെന്ന് ബിന്ദുകൃഷ്ണ വ്യക്തമാക്കി. പുറ്റിംഗല്‍ ദുരന്തത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് ആവശ്യമായ സൗകര്യമൊരുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. പാരിപ്പള്ളി ഇ എസ് ഐയെക്കുറിച്ച് ജനങ്ങളെ സിപിഎം തെറ്റിദ്ധരിപ്പിക്കുകയാണ് ജയലാല്‍ എംഎല്‍എ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും ബിന്ദു ആരോപിച്ചു.

പ്രസ്‌ക്ലബ് പ്രസിഡന്റ് വിമല്‍കുമാര്‍ അധ്യക്ഷനായി. കൃഷ്ണവേണി ശര്‍മ്മ, ഉണ്ണികൃഷ്ണന്‍, അമൃത്ദത്ത്, ഒ ബി രാജേഷ് എന്നിവരും ഡിസിസി പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. സെക്രട്ടരിഡി ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പ്രസ് ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് വിമല്‍കുമാര്‍ ബിന്ദുകൃഷ്ണക്ക് നല്‍കി.

Related posts