നിങ്ങൾക്കെന്ന അറിയാമല്ലേ..! ദളിതർക്കെതിരെ പോലീസിന്‍റെ അതിക്രമങ്ങൾ തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ

bindhukrishna-l
കൊ​ല്ലം: ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ജി​ല്ല​യി​ലു​ട​നീ​ളം പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ഇ​ത് തു​ട​രാ​നാ​ണ് ഭാ​വ​മെ​ങ്കി​ൽ ജി​ല്ല​യി​ൽ ശ​ക്‌​ത​മാ​യ ചെ​റു​ത്ത് നി​ൽ​പ് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു

തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ ത​ട്ടാ​ർ​കോ​ണ​ത്ത് ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ​ജീ​വിന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും സ​ജീ​വി​നേ​യും ഭാ​ര്യ​യെ​യും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ​ജീ​വിന്‍റെ കൈ ​ഒ​ടി​യു​ക​യും ഭാ​ര്യ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യാ​ലു​വ​ക​യും ചെ​യ്തു.

സ​മീ​പ​കാ​ല​ത്ത് അ​ഞ്ചാ​ലും​മൂ​ട്ടി​ൽ ദ​ളി​ത​രാ​യ യു​വാ​ക്ക​ളെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ശ​ക്‌​ത​മാ​യ ന​ട​പ​ടി​ക​ൾ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ എ​ടു​ക്കാ​ത്തു കൊ​ണ്ടാ​ണ് ദ​ളി​ത​ർ​ക്കെ​തി​ര അ​തി​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്റ് കൂ​ട്ടി​ചേ​ർ​ത്തു.

പ്ര​സി​ഡ​ന്‍റി​നൊ​പ്പം ഡി ​സി സി ​ഭാ​ര​വാ​ഹി​ക​ളാ​യ എ​സ് വി​പി​ന​ച​ന്ദ്ര​ൻ, എ​സ് ശ്രീ​കു​മാ​ർ, എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts