കൊല്ലം: യുഡിഎഫ് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും കൊല്ലം ഡിസിസി പ്രസിഡന്റുമായി ബിന്ദു കൃഷ്ണയ്ക്കെതിരെ കേസെടുത്തു. ഹര്‍ത്താലിനിടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹര്‍ത്താല്‍ദിനത്തില്‍ ബിന്ദു കൃഷ്ണ വാഹനയാത്രികരെ തടയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിന്ദുകൃഷ്ണയ്ക്ക് പുറമെ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെയുള്ള വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്.