കൊട്ടിയം: പിണറായിയുടെ ഭരണത്തിൽ പോലീസിന്റെ വീര്യം ഇല്ലാതായതിന്റെ തെളിവാണ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. ഭരണത്തിന്റെ തണലിൽ ക്രിമിനലുകളും ലഹരി മാഫിയ സംഘങ്ങളും വിലസുകയാണ്. ഇത്തരക്കാരെ സംരക്ഷിക്കാനുള്ള ക്വട്ടേഷനാണ് ഡിവൈഎഫ്ഐയും എസ് എഫ് ഐ യും ഏറ്റെടുത്ത് നടത്തുന്നത്.
നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇവർ നടത്തുന്നത്. കുട്ടി സഖാക്കളുടെ ഭീഷണി കാരണം ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കാനോ ക്രമസമാധാനപാലനം ഉറപ്പുവരുത്താനാ കഴിയാത്ത ഗതികേടിലാണ് പൊലീസ് ഉദ്യോഗസ്ഥരെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.
സ്റ്റേഷനിലെത്തി ഗുണ്ട ായിസം കാട്ടിയ ഡിവൈഎഫ്ഐ എസ് എഫ് ഐ നേതാക്കളിൽ പലരും ക്രിമിനൽ കേസിലെ പ്രതികളും പിടികിട്ടാപ്പുള്ളികളുമാണ്. ഇവർക്കെതിരെ കേസെടുത്തതു കൊണ്ട ു മാത്രം കാര്യമില്ലെന്നും ഇവരെ ഉടൻ അറസ്റ്റു ചെയ്യാൻ പോലീസ് തയാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.