തിരുവനന്തപുരം: സ്ത്രീപീഡന കേസിൽ ആരോപണവിധേയനായ എം. വിൻസെന്റ് എംഎൽഎയെ പിന്തുണയ്ക്കാനുള്ള പാർട്ടി നിലപാടിൽ ഉറച്ച് മഹിളാ കോണ്‍ഗ്രസ്. പാർട്ടി ഒരു നിലപാട് എടുത്താൽ അതിനൊപ്പം നിൽക്കുമെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ.
എം. വിൻസെന്റ് എംഎൽഎ രാജിവയ്ക്കണമെന്നു മഹിളാ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മഹിളാ കോണ്‍ഗ്രസിന്റെ അഭിപ്രായമാണ് ആദ്യം പറഞ്ഞതെന്നും സമാനമായ കേസുകളിലും മഹിളാ കോണ്‍ഗ്രസിന്റെ നിലപാട് ഇതായിരുന്നുവെന്നും ബിന്ദു കൃഷ്ണ അറിയിച്ചു.
സ്ത്രീ പീഡന ആരോപണം ഉയർന്നപ്പോൾ തന്നെ വിൻസെന്റ് രാജിവയ്ക്കണമെന്നും രാഷ്ട്രീയ നേതാക്കൾ മൂല്യം ഉയർത്തിപ്പിടിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.