പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കുകാലത്തു ദർശനം നടത്തിയ ബിന്ദു കല്യാണി വീണ്ടും ശബരിമല യാത്രയ്ക്ക് എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ സംഘപരിവാർ പ്രവർത്തകർ സംഘടിച്ചു.
ചൊവ്വാഴ്ച രാത്രി മല്ലപ്പള്ളി എഴുമറ്റൂരിലെ ബന്ധുവീട്ടിലെത്തിയ ഇവർ ശബരിമല യാത്രയ്ക്കു പോലീസ് സംരക്ഷണം തേടിയെന്ന സൂചനകളെത്തുടർന്നാണ് ആളുകൾ സംഘടിച്ചത്.
തിരുവല്ലയിൽനിന്നു മല്ലപ്പള്ളിയിലെത്തിയ രണ്ട് സ്ത്രീകൾ അവിടെനിന്ന് ഓട്ടോറിക്ഷയിൽ എഴുമറ്റൂർ കൊറ്റൻകുടിയിലെ ഒരു വീട്ടിലെത്തിയതായി സൂചന ലഭിച്ചതിനെത്തുടർന്ന് സ്ഥലത്ത് ആളുകൾ തടിച്ചുകൂടി. എന്നാൽ, ഇവർ ഇവിടെനിന്നു കോട്ടയത്തേക്കു രാത്രിയിൽ തന്നെ മടങ്ങിയതായി പറയുന്നു.