ആലപ്പുഴ: താൻ സ്വർണക്കടത്തുകാരിയല്ലെന്ന് മാന്നാറിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ബിന്ദു. മാധ്യമങ്ങളോടാണ് അവർ ഇക്കാര്യം അറിയിച്ചത്.
ദുബായിൽ നിന്നുമെത്തിയപ്പോൾ ഹനീഫ തന്റെ കൈവശം ഒരു പൊതി നൽകി. സ്വർണം മനസിലാക്കിയപ്പോൾ പൊതി മാലി എയർപോർട്ടിൽ ഉപേക്ഷിച്ചു.
അക്രമി സംഘം വാഹനത്തിനുള്ളിൽ വച്ച് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും ബന്ദു പറഞ്ഞു.
സംഘത്തിലെ ശിഹാബ്, ഹാരിസ് എന്നിവരെ അറിയാം. കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ സ്വർണ്ണക്കടത്ത് സംഘം തന്നെ പിന്തുടർന്നിരുന്നുവെന്നും ബിന്ദു വ്യക്തമാക്കി.
അതേസമയം, സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് വ്യക്തമായതിന് പിന്നാലെ കസ്റ്റംസ് അന്വേഷണം തുടങ്ങി.
യുവതിയുടെ മാന്നാറിലെ വീട്ടിലെത്തി കസ്റ്റംസ് സംഘം വിവരങ്ങൾ ശേഖരിച്ചു.