രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: ബിന്ദുകൃഷ്ണ

klm-bindhuകണ്ണൂര്‍: കണ്ണൂരില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും വൈരാഗ്യ ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ഇവരുടെ പരസ്പര അക്രമങ്ങള്‍ കാരണം കണ്ണൂരില്‍ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്ത ഇരു പാര്‍ട്ടികളും കണ്ണൂരില്‍ സമാധാനം ആഗ്രഹിക്കുന്നില്ല.

ഓരോ കൊലപാതകങ്ങളും ആസൂത്രിതമായാണ് നടത്തുന്നത്. നേതാക്കള്‍ നടത്തുന്ന ആഹ്വാനങ്ങള്‍ അണികള്‍ പ്രാവര്‍ത്തികമാക്കുകയാണു ചെയ്യുന്നതെന്നും അവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കണ്ണൂരില്‍ ഇനിയും കൊലപാതക രാഷ്ട്രീയം അനുവദിച്ചുകൂട. അമ്മമാരുടെയും സഹോ—ദരിമാരുടേയും കണ്ണുനീര്‍ ഇനി കണ്ണൂരില്‍ വീഴരുത്. “ മാനിഷാദ’ എന്ന ആഹ്വാനവുമായി മഹിളാ കോണ്‍ ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 25ന് മമ്പറം ബസാറില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ ഉപവസിക്കും. ഉപവാസ സമരം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ അധ്യക്ഷത വഹിക്കും. മുന്‍മന്ത്രി കെ. സുധാകരന്‍ മുഖ്യപ്രഭാഷണം നടക്കും. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണന്‍, ലതികാ സുഭാഷ്, വല്‍സലാ പ്രസന്ന കുമാര്‍, പി. രാമകൃഷ്ണന്‍, സജിജോസഫ്, സതീശന്‍ പാച്ചേനി, വി.എ. നാരായണന്‍, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടങ്ങി കോണ്‍ഗ്രസ്-മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കും. പത്ര സമ്മേളനത്തില്‍ സുമാ ബാലകൃഷ്ണന്‍, രജനി രമാനന്ദ്, സി.ടി. ഗിരിജ എന്നിവര്‍ പങ്കെടുത്തു.

Related posts