മാന്നാർ: സ്വർണ്ണക്കടത്തു സംഘം മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ട് പേർ കുടി അറസ്റ്റിലായതായി സൂചന. കേസിലെ രണ്ടും മൂന്നും പ്രതികൾ പിടിയിലായതയാണ് അറിയുന്നത്.
ദുബായിൽ നിന്നുമെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിനോയി യുടെ ഭാര്യ ബിന്ദുവിനെ അർദ്ധരാത്രിയിൽ വീട് ആക്രമിച്ചു ഭീകരന്തരീക്ഷമുണ്ടാക്കി സ്വർണ്ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചെയ്ത പിടി കിട്ടാനുണ്ടായിരുന്നവരിൽ ഒരാൾ ഇന്നലെ അറസ്റ്റിലായിരുന്നു.
തിരുവല്ല കടപ്ര വില്ലേജിൽ പരുമല മുറിയിൽ മലയിൽ വടക്കതിൽ സോമേഷ് കുമാർ(39) ആണു പിടിയിലായത്.
കൊല്ലം നഗരത്തിൽ വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ ഇൻസ്പെക്ടർ എസ് എച്ച് ഒ എസ്. നുഅമാൻ,എസ് ഐ ജോൺ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ റിയാസ്, സിവിൽ പോലീസ് ഓഫീസർ സിദ്ദിഖ് ഉൾ അക്ബർ എന്നിവർ ചേർന്നാണ് അതിവിദഗ്ധമായി പ്രതിയെ കണ്ടെത്തി പിടി കൂടിയത്.
കൊല്ലം സിറ്റി പോലീസിന്റെ സഹായവും ലഭിച്ചിരുന്നു.
13 പേർ അറസ്റ്റിൽ
ഈ സംഭവത്തിൽ പിടി കൂടാനുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് 13 പേർ അറസ്റ്റിലായി.
കഴിഞ്ഞ ഫെബ്രുവരി 19ന് ദുബായില്‍ നിന്നും നാട്ടിലെത്തിയ ബിന്ദുവിനെ 22ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടു പോയത്.
ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ യുവതിയെ അന്ന് ഉച്ചയോടെ പാലക്കാട് വടഞ്ചേരിക്ക് സമീപം സംഘം ഉപേക്ഷിച്ചു. പിന്നീട് വടക്കഞ്ചേരി പോലീസിന്റെ സഹായത്തോടെ യുവതി നാട്ടിലെത്തിയത്.
സംഘത്തിന്റെ ക്രൂര ആക്രമണത്തിനിരയായ യുവതി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലായിരുന്നു.
ദുബായിൽ നിന്നും നാട്ടിലെത്തിക്കാൻ ഏൽപിച്ച ഒന്നര കിലോ സ്വർണ്ണം കേരളത്തിലെ സംഘത്തിനു കൈമാറാത്തതാണ് യുവതിയെ തട്ടികൊണ്ട് പോയതിനു പിന്നിലെന്ന് പോലീസിൻ്റെ കണ്ടെത്തൽ.
ഇരുപതോളം പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ 11പ്രതികളെ നേരത്തേ അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്യുകയും പ്രതികളുപയോഗിച്ച ആയുധങ്ങളും ആഡംബരകാര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു.
കസ്റ്റംസും ഇ ഡി യും സ്വർണക്കടത്ത് സംബന്ധിച്ച് അന്വേഷണം നടത്തി വരുകയാണ്.
സ്വർണക്കടത്തിൽ തട്ടികൊണ്ടുപോകലിന് വിധേയയായ യുവതിയുടെ പങ്കും അന്വേഷിച്ച് വരുന്നു.