തേവലക്കര: രാജ്യത്തിന്‍റെ ഭരണ ഘടനയെ പോലും ക്രിമിനലുകളായ ആസാമിമാർ വെല്ലുവിളിച്ചിട്ടും ഭരണാധികാരികൾ മൗനികളാകുന്നുവെന്ന് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ പറഞ്ഞു.
തേവലക്കര പാലയ്ക്കൽ നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ മികച്ച പാർലമെന്റേറിയൻ അവാർഡ് നേടിയ എൻ.കെ. പ്രേമചന്ദ്രൻഎംപിക്ക് നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.
ആത്മീയതയുടെ മറവിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർധിച്ചു വരികയാണ്. കോടതിയെയും നിയമത്തെയും സ്വാമിമാരുടെ പേരിൽ വെല്ലുവിളിച്ച് അക്രമങ്ങൾ അഴിച്ചു വിടുമ്പോൾ പ്രധാനമന്ത്രിയുൾപ്പടെയുള്ളവർ കുറ്റക്കാർക്ക് മൗന പിന്തുണ നൽകുകയാണെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.
എൻ.കെ.പ്രേമചന്ദ്രൻ എംപിയെ ബിന്ദുകൃഷ്ണയും യുഡിഎഫ് പ്രവർത്തകരും സ്വീകരിച്ചു. യുവ ചിത്രകാരി ആര്യാ അനിലിന് എൻ.കെ.പ്രേമചന്ദ്രൻ എംപി ഉപഹാരം സമ്മാനിച്ചു. സ്വാഗത സംഘം ചെയർമാൻ എം. ഇസ്മയിൽ കുഞ്ഞ് അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് സംസ്‌ഥാന വൈസ് പ്രസിഡന്റ് സുൽഫിക്കർ സലാം ഓണക്കിറ്റ് വിതരണം ചെയ്തു. അബൂബക്കർ കുഞ്ഞ്, പി.ഫിലിപ്, സുരേന്ദ്രൻ, ദിവാകരൻ പിള്ള, പാലയ്ക്കൽ ഗോപൻ, അർഷിദ് ചാങ്കൂർ, മനീഷ് എന്നിവർ പ്രസംഗിച്ചു.