
ശബരിമലയില്‍ ഇനി പോകാന്‍ ആഗ്രഹമില്ലെന്ന് ബിന്ദു അമ്മിണി. എന്നാല്‍ അവിടെ പോയതില്‍ പശ്ചാത്താപവുമില്ലെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
താന്‍ സംഘപരിവാര്‍ വേട്ടക്ക് ഇരയാവുകയാണെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചതല്ല. സംഘപരിവാറിന്റെ അഴിഞ്ഞാട്ടം കണ്ടപ്പോള്‍ സ്ത്രീകളുടെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടി പോയതാണെന്നും ബിന്ദു അമ്മിണി പറഞ്ഞു.
മല കയറിയതിന്റെ പേരില്‍ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടാകുന്നു. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണി. പൊലീസ് പരാതി പോലും സ്വീകരിക്കുന്നില്ല. പ്രതികളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ല.
പരാതി നല്കാന് എത്തിയാല്‍ പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു. വധഭീഷണി നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും പൊലീസ് അവഗണിക്കുന്നു.
ഒരാഴ്ചക്കകം നടപടി ഉണ്ടായില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം തുടങ്ങുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.