ഓട്ടോറിക്ഷ ഇടിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ആശുപത്രിയില്‍. ശനിയാഴ്ച്ച രാത്രി 9.30ഓടെ പൊയില്‍ക്കാവ് ബസാറിലെ ടെക്സ്റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് നടന്നുവരവേ വണ്ടിയിടിക്കുകയായിരുന്നു.
തലക്ക് പരിക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി.
സംഭവത്തിന് പിന്നാലെ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ തന്റെ ആരോഗ്യനില സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്.
‘സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നു.’ എന്നാണ് ബിന്ദു അമ്മിണി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു ശേഷം അടുത്ത പോസ്റ്റില്‍ താന്‍ ചികിത്സയിലാണെന്നും അവര്‍ പറയുന്നു.
രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെ,
‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ്. ഇപ്പോള്‍ വാര്‍ഡ്ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്.
പലരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല . മരിച്ചെന്നു കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.’
അതേസമയം കമന്റുകളില്‍ ബിജെപിക്കെതിരെ നിരവധി പേരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് .
മോദിയോ യോഗിയോ അമിത് ഷായോ ആയിരിക്കും ഇതിനു പിന്നില്‍ എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.