തലശേരി: മാതാപിതാക്കൾ തമ്മിലടിച്ചതിൽ മനംനൊന്ത് പതിനെട്ടുകാരനായ മകൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. തലശേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിനു സമീപം എനിക്കോൾ റോഡിൽ ഹർഷ നിവാസിൽ രവിയുടെ ഭാര്യ ബിന്ദുവിനെ (45)യാണ് ഇന്ന് പുലർച്ചെ 2.45 ഓടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അർദ്ധരാത്രിയിൽ ബിന്ദുവിനെ കിടപ്പുമുറിയിൽ കാണാതായതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തലശേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കഴിഞ്ഞ അഞ്ചിന് ഉച്ചയ്ക്ക് ബിന്ദുവിന്റെ മകൻ അഭിൻ രാജ് (18) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു. കണ്ണൂർ ഐടിഐ വിദ്യാർഥിയായിരുന്നു അഭിൻ രാജ്. മകൻ മരിച്ചതിന്റെ അഞ്ചാം ദിനത്തിലാണ് അമ്മ ജീവനൊടുക്കിയത്.