ഒരൊറ്റ ചോദ്യം മാത്രം‍? കോടികളുടെ മത്സ്യോ ത്സവം കൊണ്ട് എത്ര മത്‌സ്യത്തൊഴിലാളി കൾക്ക് നേട്ടമുണ്ടാക്കിക്കൊടുത്തെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ബിന്ദു കൃഷ്ണ

bindukrishnaകൊല്ലം: മത്സ്യോത്സവം എന്ന പേരിൽ ധൂർത്ത് മേളയാണ് നടക്കുന്നതെന്നും ഇത് മത്സ്യത്തൊഴിലാളികൾക്ക് എന്ത് നേട്ടമുണ്ടാക്കി കൊടുത്തുവെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്‌തമാക്കണമെന്നും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

മത്സ്യോത്സവത്തിനെതിരെ കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.ധൂർത്തിനെപ്പറ്റി അന്വേഷിക്കം. യുഡിഎഫ് സർക്കാരാണ് മത്സ്യത്തൊഴിലാളികൾക്ക് 77000 വീടുകളും 10000 രൂപ വിവാഹധനസഹായം അനുവദിച്ചതെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷനായിരുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ആർ. അഗസ്റ്റ്യൻ ഗോമസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി ജി. ലീലാകൃഷ്ണൻ, എൻ. ഉണ്ണികൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, ജി. ജയപ്രകാശ്, കെ.കെ. സുനിൽകുമാർ, എൻ. മരിയാൻ, എഡ്ഗർ സെബാസ്റ്റ്യൻ, എ.സി. ജോസ്, ബർളിൻ ഫ്രാൻസിസ്, ഗ്രേസി എഡ്ഗർ, സുഭഗൻ, ജി. യേശുദാസ്, വിമൽ ഡാനി, രാജപ്രിയൻ, ബൈജു തോമസ്, രവിദാസ്, ഫസിലുദ്ദീൻ, ആർച്ചുബാൾഡ്, സുധീഷൻ, ആർ. ശശി, രമ്യാ മുത്തുനായകം, നിക്സൺ, രാജു തടത്തിൽ, സുബ്രഹ്മണ്യൻ, അഗസ്റ്റ്യൻ ലോറൻസ് എന്നിവർ പ്രസംഗിച്ചു.

Related posts