കൊല്ലം : വർത്തമാനകാല ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ ദർശനങ്ങൾക്ക് വളരെയേറെ പ്രസക്തി ഉണ്ടെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. അസഹിഷ്ണുതയുടെ രാജ്യമായി ഭാരതത്തെ വളർത്തി എടുക്കുവാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ തട ഇടുവാൻ മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാടുകൾക്ക് മാത്രമേ കഴിയുകയുള്ളുവെന്നും പ്രസിഡന്റ് പറഞ്ഞു.
മഹാത്മാവിന്റെ ദർശനങ്ങൾ പിന്തുടരണമെന്നും ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ 150-ാം വാർഷിക ദിനാഘോഷം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.ബിന്ദുകൃഷ്ണ.
കോണ്ഗ്രസ് നേതാക്കളായ എ. ഷാനവാസ്ഖാൻ, ജി പ്രതാപവർമ്മ തന്പാൻ, പ്രൊഫ. ഇ മേരിദാസൻ,രമാരാജൻ, എസ് വിപിനചന്ദ്രൻ, എൻ ഉണ്ണികൃഷ്ണൻ, എം എം സഞ്ജീവ് കുമാർ, വാളത്തുംഗൽ രാജഗോപാൽ, എസ് ശ്രീകുമാർ, പ്രസാദ് നാണപ്പൻ, നടുക്കുന്നിൽ വിജയൻ, പി എസ് പ്രദീപ്, കാഞ്ഞിരവിള അജയകുമാർ, ആദിക്കാട് മധു, തുടങ്ങിയവർ പ്രസംഗിച്ചു.