ചാത്തന്നൂർ: കർഷകരെ സഹായിക്കാൻ നബാർഡും മറ്റ് ഏജൻസികളും നൽകുന്ന പണം യഥാർഥ കർഷകർക്ക് നൽകാതെ വകമാറ്റി സമ്പന്നർക്ക് നൽകുന്നതിൽനിന്ന് ദേശസാൽകൃത ബാങ്കുകൾ പിൻമാറണമെന്ന് ഡിസിസിപ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
കേന്ദ്രസം സ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കർഷകകോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂരിൽ നടത്തിയ പ്രതിഷേധ സായാഹ്നസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.
ദേശസാൽകൃതസഹകരണബാങ്കുകൾ നൽകിയിട്ടുള്ള കാർഷികവായ്പകൾ അർഹരായവർക്കാണ് നൽകിയിട്ടുള്ളത് എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ നൽകിയ കർഷക പെൻഷൻപോലുംനൽകാൻതയാറാകാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത് .
നിയോജക മണ്ഡലത്തിൽ തരിശായി കിടക്കുന്ന ഭൂമിയിൽ കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽവരുംവർഷങ്ങളിൽ കൃഷിചെയ്യുമെന്നും അവർ പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാപ്രസിഡന്റ് കാഞ്ഞിരവിളയിൽ ഷാജഹാൻ, മുഖ്യപ്രഭാഷണം നടത്തി.കെപിസിസിനിർവാഹക സമിതിഅംഗം നെടുങ്ങോലംരഘു, വി.വിജയമോഹൻ,എസ്.ശ്രീലാൽ,എൻ.ഉണ്ണികൃഷ്ണൻ, സിസിലി സ്റ്റീഫൻ,ചാത്തന്നൂർമുരളി തുടങ്ങിയവർ പ്രസംഗിച്ചു.