കരുനാഗപ്പള്ളി: ബിജെപിയെ തുരത്തി മതനിരപേക്ഷ ജനാധിപത്യത്തിനു കളമൊരുക്കാൻ ഇടതുസംഘ ടനകൾ അടക്കമുള്ളവർ വിരോധം മാറ്റിവ ച്ച് കോൺഗ്രസിനൊപ്പം നില്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ.കേരള സ്റ്റേറ്റ് സർവീസ് പെൻ ഷനേഴ്സ് അസോസിയേഷൻ ജി ല്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ.
സർക്കാർഖജനാവ് ധൂർത്തടിക്കുന്നതല്ലാതെ പുതിയ ഒരു പദ്ധതിയും നടപ്പാക്കാൻ കേരള സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു .യുഡിഎഫ് ജില്ലാ ചെയർമാൻ കെ .സി .രാജൻ അധ്യ ക്ഷനായി. കെ ജി രവി , കെ .സുരേഷ്ബാ ബു ടി .തങ്കച്ചൻ , കെ സി വരദരാ ജൻപിള്ള , എൻ അജയകുമാർ , തൊടിയൂർ രാമചന്ദ്രൻ , ജി സ്റ്റീഫൻ പുത്തേഴത്ത് , ആർ രാജശേ ഖരൻ , ചെട്ടിയത്ത് രാമകൃഷ്ണ പിള്ള , ഡിഅശോകൻ എന്നിവർ പ്രസംഗിച്ചു .
പ്രതിനിധി സമ്മേളനം അസോ സിയേഷൻ സംസ്ഥാന പ്രസിഡ് ന്റ് അയത്തിൽ തങ്കപ്പൻ ഉദ്ഘാട നം ചെയ്തു .ജില്ലാ പ്രസിഡന്റ് ജി ജ്യോതി പ്രകാശ് അധ്യക്ഷനായി .ഡി അരവിന്ദാക്ഷൻ , കൈതവനത്തറ ശങ്കരൻകുട്ടി , മങ്ങാട്ട് രാജേന്ദ്രൻ , ജി പി രമേശ്വരൻനായർ , ജി രാജൻ , പി ഗോപാലകൃഷ്ണൻനായർ , മുന മ്പത്ത് വഹാബ് , രമാഗോപാല കൃഷ്ണൻ , തുടങ്ങിയവർ പ്രസംഗിച്ചു .സിംപോസിയം ഡി ചിദംബരൻ ഉദ്ഘാടനം ചെയ്തു .
ആർ രാജൻ കുരുക്കൾ , ജി സുന്ദരേശൻ , ആർ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ സമ്മേളനം വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് നാദിറ സുരേഷ് ഉദ്ഘാടനംചെയ്തു .ആർ രാജമണി ,എൽ കെ ശ്രീദേവി , ജെയിൻ ആൻസിൽ , യു വഹീദ , എ നസിംബീവി , എസ് എസ് ഗീതാ ഭായി , എം ആർ അംബികാദേവി , എസ് വിജയകുമാരി , തുടങ്ങിയവർ പ്രസംഗിച്ചു .