ചേർത്തല: കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദുപത്മനാഭന്റെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ്പി പ്രകാശ്കാണിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജോർജ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ക്രൈംബ്രാഞ്ച് സംഘം കടക്കരപ്പള്ളിയിലെത്തി കഴിഞ്ഞ ദിവസം പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു.പോലീസ് അന്വേഷണത്തിൽ തിരോധാനത്തിൽ വ്യക്തതകൾ വരുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
2017ലാണ് സഹോദരൻ പ്രവീണ്‍കുമാറാണ് ബിന്ദുവിനെ കാണാതായതായി പരാതി നൽകിയത്. മാസങ്ങൾക്കു ശേഷം നടന്ന അന്വേഷണത്തിൽ ബിന്ദുവിന്റെ പേരിലുള്ള വസ്തു വ്യാജ രേഖചമച്ചു തട്ടിയെടുത്തതടക്കം കണ്ടെത്തിയിരുന്നു. ഇതിൽ 11 പേരാണ് പ്രതികളായത്. വസ്തു തട്ടിപ്പിൽ പ്രതികളെ കണ്ടെത്തിയിരുന്നെങ്കിലും ബിന്ദു ജിവിച്ചിരിക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തത വരുത്താൻ പോലീസിനു കഴിഞ്ഞിരുന്നില്ല.