ചേർത്തല: യുവതിയുടെ പേരിൽ വ്യാജ മുക്ത്യാർ ചമച്ച കേസിലെ രണ്ടാം പ്രതി മിനിയെ വ്യാജ ഡ്രൈവിങ് ലൈസൻസ് കേസിലും പ്രതി ചേർത്തു. ബിന്ദുവെന്ന വ്യാജേന സബ് രജിസ്ട്രാർ ഓഫിസിൽ ഹാജരായി തിരിച്ചറിയൽ രേഖയായി മിനി ഹാജരാക്കിയ ഡ്രൈവിങ് ലൈസൻസ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി ഷണ്മുഖത്തെയും പള്ളിപ്പുറം സ്വദേശി തങ്കച്ചനെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ മുക്ത്യാർ കേസിൽ റിമാൻഡിലുള്ള മിനിയെ കൂടി ഇതിലും പ്രതിയാക്കുകയായിരുന്നു. വ്യാജഡ്രൈവിങ് ലൈസൻസ്, വ്യാജ എസ്എസ്എൽസി ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകളുടെയും കുറ്റപത്രം ഈയാഴ്ച തന്നെ കോടതിയിൽ സമർപ്പിക്കുമെന്ന് ഡിവൈഎസ്പി എ.ജി ലാൽ പറഞ്ഞു.
അതേസമയം മിനിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ചേർത്തല കോടതി പരിഗണിക്കും.