മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ബിന്ദു പണിക്കര്‍. കോമഡി വേഷങ്ങളിലും സ്വഭാവ നടിയായുമെല്ലാം പതിറ്റാണ്ടുകളായി താരം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
മുന്‍കാലങ്ങളില്‍ വേഷമിട്ട നിരവധി ചിത്രങ്ങളില്‍ ഒന്നിന്റെ സെറ്റില്‍ എത്തിയപ്പോഴത്തെ തന്റെ അനുഭവം ബിന്ദു അടുത്തിടെ നല്കിയ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി
കുഞ്ഞിക്കൂനന് സിനിമയിലെ കഥാപാത്രങ്ങളില്‍ ഒരാള്‍ ബിന്ദു പണിക്കര്‍ ആണ്. ദിലീപ്, നവ്യ നായര്‍, മാന്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി.
ഒരു ദിവസം നവ്യയും ഒത്തുള്ള ഒരു ഷോട്ട് എടുക്കവേ ബിന്ദു തീര്‍ത്തും പന്തികേടായി ഒരാള്‍ സെറ്റിന്റെ കോണില്‍ നില്‍ക്കുന്നത് കണ്ടു
ഒരാള്‍ കണ്ണ് ചുവപ്പിച്ച്, കൈലി മുണ്ടുടുത്ത് വേലിക്കരികില്‍ നില്ക്കുന്നു. ഷോട്ട് എടുത്തു തിരിച്ചു വരുമ്പോഴും അയാള്‍ അവിടെ നിന്നും നോക്കുന്നു.
രണ്ടാമതും പോയി വന്നപ്പോള്‍ അയാള്‍ അവിടെ തന്നെ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു
‘വശപിശകായി’ കണ്ടയാള്‍ സായ് കുമാര്‍ ആണെന്ന് ബിന്ദു പണിക്കര്‍ക്ക് മനസിലാക്കാന്‍ പിന്നെയും സമയമെടുത്തു.
വാസു എന്ന കഥാപാത്രമാണ് സായ് കുമാര്‍ ഈ സിനിമയില്‍ ചെയ്തത്. പില്ക്കാലത്ത് ഏറെ ട്രോളുകള്‍ സമ്പാദിച്ച കഥാപാത്രം കൂടിയാണിത്
സായ് കുമാറുമൊത്ത് ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കവെയാണ് ബിന്ദു ആ ഓര്മ പങ്കിട്ടത്.
ഒരു ഷാജി കൈലാസ് ചിത്രത്തിന് വേണ്ടി തല മൊട്ടയടിച്ച ലുക്കിലായിരുന്നു സായ്കുമാര് അന്ന്. ആ സിനിമയ്ക്ക് ശേഷമാണ് കുഞ്ഞിക്കൂനനിലെ ലുക്ക് എടുത്തത്
തലമുടി അല്‍പ്പം കിളിര്‍ത്തു വരുന്നതേയുണ്ടായിരുന്നുള്ളൂ. അത് അല്‍പ്പം കൂടി ട്രിം ചെയ്യാം എന്നായി മേക്കപ്പ് മാന്‍ പട്ടണം റഷീദ്. എന്നിട്ടും വാസു ആകുന്നില്ല.
പിന്നെയാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ കൊമ്പന് മീശയും ചുവന്നു തുടുത്ത കണ്ണുകളുമുള്ള ആ ലുക്കിലേക്ക് സായ്കുമാര് എത്തിച്ചേര്‍ന്നത്