നടി ബിന്ദു പണിക്കറും നടന്‍ സായ്കുമാറും തമ്മിലുള്ള വിവാഹം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ വിവാഹിതരാവാനുള്ള സാഹചര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ബിന്ദു പണിക്കര്‍ ഇപ്പോള്‍. 2010 ഏപ്രില്‍ 10നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നും ആരോടും ഒന്നും ഒളിച്ചിട്ടില്ലെന്നും ബിന്ദു പറയുന്നു.
ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. .’ബിജുവേട്ടന്‍ മരിച്ചിട്ടു ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. ആയിടെ സായിയേട്ടന്റെ നേതൃത്വത്തില്‍ ഒരു അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് എന്നെ നിര്‍ബന്ധിച്ചു അയച്ചത്. തിരിച്ചു വന്നപ്പോഴാണ് നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞത്.
ഷോയ്ക്ക് ഞങ്ങള്‍ ഒരേ കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്‌നമായി പറഞ്ഞു പരത്തി. എന്നാല്‍ ഞങ്ങള്‍ അന്ന് അതൊന്നും കാര്യമാക്കിയില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണു സായിയേട്ടന്റെ ചേച്ചിയും ഭര്‍ത്താവും എന്റെ വീട്ടില്‍ വന്നു സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതമില്ലെന്നായിരുന്നു എന്റെ മറുപടി. അവര്‍ക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് എത്തിയത്. ഒരു അഭിമുഖത്തിലാണ് ബിന്ദു ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.